അഡ്വ.എ.എം.സാഹിദ്
കാസര്‍കോട്: മാങ്ങാട് ബഷീര്‍ മന്‍സിലില്‍ അഡ്വ. എ എം സാഹിദ് (69) ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായി. ദുബൈയിലായിരുന്ന അദ്ദേഹം മാസം മുമ്പാണ് നാട്ടിലെത്തിയത്.
ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു.മേല്‍പറമ്പിലെ എം.എ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സൈബുന്നിസയാണ് ഭാര്യ. മക്കള്‍: നിലോഫര്‍ ഷബ്‌നം,അഹ്മദ് ഷാന്‍ഫര്‍ (ദുബൈ) മരുമക്കള്‍ ഷാനിദ് കമ്മാടം (സൗദി അറേബ്യ) റുഖയ്യ റിസ തളങ്കര.സഹോദരങ്ങള്‍:എഎം ഷമീമ,പരേതനായ എ.എം സത്താര്‍,എ.എം സൈബുന്നിസ്സ (കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലര്‍)എ.എം അഷ്ഫാഖ്.