Saturday, June 21, 2025

ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് യുവാവ് മരിച്ചു : പ്രതി അറസ്റ്റില്‍

Must Read

പാലക്കാട്: യുവാവ് മര്‍ദനമേറ്റ് മരിച്ചു. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ്(31)ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസ്. സംഭവവുമായി ബന്ധപ്പെട്ട് ഫിറോസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പാലക്കാട് നരികുത്തിയില്‍ ആണ് സംഭവം. നരികുത്തിയിലെ വനിതാ ഹോസ്റ്റലിന് സമീപം സംശയാസ്പദമായി കണ്ട അനസിനെ ചോദ്യം ചെയ്തുവെന്ന് ഫിറോസ് പൊലീസിന് മൊഴി നല്‍കി.
ഇതിനിടെ അനസ് മോശമായി പെരുമാറിയപ്പോള്‍ ബാറ്റുകൊണ്ട് അടിച്ചു. അടി അബദ്ധത്തില്‍ തലയ്ക്ക് കൊണ്ടുവെന്നും ഫിറോസ് പൊലീസിനോടു വെളിപ്പെടുത്തി. പരിക്കേറ്റ അനസിനെ ഫിറോസ് ആശുപത്രിയിലെത്തിച്ചിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റന്നാണ് ആശുപത്രി അധികൃതരോട് ഫിറോസ് പറഞ്ഞത്.
എന്നാല്‍, ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ അപകടകമല്ലെന്ന് മനസിലാവുകയായിരുന്നു. രാത്രിയോടെയാണ് അനസ് മരിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img