Friday, June 20, 2025

തൊഴിലുറപ്പ് പദ്ധതി: സ്ത്രീപങ്കാളിത്തത്തില്‍ മുന്നില്‍ കേരളം തന്നെ

Must Read

തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീപങ്കാളിത്തത്തില്‍ കേരളം രാജ്യത്ത് ഏറ്റവും മുന്നിലാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കിയതില്‍ കേരളം ഒന്നാമതും പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ടാമതുമാണ്.

തൊഴിലാളികള്‍ക്ക് വേതനം സമയത്തിന് വിതരണംചെയ്യുന്ന ആദ്യ നാലു സംസ്ഥാനങ്ങളില്‍ കേരളമുണ്ട്. 99.55 ശതമാനം പേര്‍ക്കും കേരളം വേതനം കൃത്യസമയത്ത് നല്‍കി.സംസ്ഥാനത്തെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് അവലോകനംചെയ്യാന്‍ ചേര്‍ന്ന ‘ദിശ’ യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. മന്ത്രി അധ്യക്ഷത വഹിച്ചു.

കേരളത്തിലെ സ്ത്രീപങ്കാളിത്തം 89.42 ശതമാനമാണ്. ദേശീയ ശരാശരി 54.7 ശതമാനവും. ഈവര്‍ഷംമാത്രം 2474 കോടി രൂപ സ്ത്രീകളുടെ കൈകളില്‍ എത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍, പദ്ധതിയില്‍ നിര്‍മാണസാമഗ്രികള്‍ക്കും ഭരണച്ചെലവിനുമുള്ള

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img