Thursday, June 19, 2025

പ്ലസ്ടു: കിരീടം ചൂടി കോഴിക്കോട്

Must Read

കോഴിക്കോട്: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാമതെത്തി കോഴിക്കോട്. 87.79 ശതമാനമാണ് വിജയം. 36696 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 32,214 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 3198 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി. കഴിഞ്ഞതവണ 5382 പേര്‍ക്കായിരുന്നു ഫുള്‍ എപ്ലസ്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 2577 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 2104 പേര്‍ വിജയിച്ചു. 81.65 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 82.50 ശതമാനമായിരുന്നു. ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയവര്‍ ഇല്ല. കഴിഞ്ഞതവണ രണ്ടുപേര്‍ ഉണ്ടായിരുന്നു.

ജില്ലയില്‍ ഏഴ് സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കരുണ സ്പീച്ച് ആന്റ് ഹിയറിങ് എച്ച്.എസ്.എസ്, എരഞ്ഞി്പ്പാലം, ക്രസന്റ് എച്ച്.എസ്.എസ് വാണിമേല്‍, സി.എം. എച്ച്.എസ്.എസ് മണ്ണൂര്‍ നോര്‍ത്ത്, ഹിമായത്തുല്‍ ഇസ്ലാം കോഴിക്കോട്, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍, ചിന്മയവിദ്യാലയം, സില്‍വര്‍ ഹില്‍സ് പാറോപ്പടി എന്നിവയാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ച വിദ്യാലയങ്ങള്‍. കഴിഞ്ഞ വര്‍ഷം ഒമ്പത് സ്‌കൂളുകള്‍ നൂറുമേനി നേടിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img