Friday, June 20, 2025

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷ്യസാധന ഗുണനിലവാരപരിശോധനക്ക് നിയമസഭാ സമിതി ശുപാര്‍ശ

Must Read

കാസര്‍കോട്:കേരള നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി കാസര്‍കോട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സമിതി അധ്യക്ഷന്‍ പ്രമോദ് നാരായണന്‍ എം എല്‍ എയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ തെളിവെടുപ്പില്‍ എം .എല്‍ .എ മാരായ അഡ്വ സി.എച്ച്. കുഞ്ഞമ്പു,കെ പ്രേംകുമാര്‍ , കുരുക്കോളി മൊയ്തീന്‍ എന്നിവര്‍
പങ്കെടുത്തു.
ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായം ചേര്‍ക്കലും കാര്‍ഷിക വിളകളിലെ രാസവള- കീടനാശിനി പ്രയോഗവും സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് സമിതി തെളിവെടുപ്പ് നടത്തി..ഉച്ച ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം പരിശോധിക്കുന്നതിന് ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. പ്രീപ്രൈമറി മുതല്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവരെ നല്‍കുന്ന ഭക്ഷണത്തിന്റെപരിശോധന നടത്തി.

കാസര്‍കോട് ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍സെക്കന്ററ്റി സ്‌കൂളില്‍ മിന്നല്‍ പരിശോധനക്ക് എത്തിയ നിയമസഭ സമിതി അംഗം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍

പാചക പുര സന്ദര്‍ശിച്ച് ജോലിക്കാരും അദ്ധ്യാപകരുമായും സംസാരിച്ചു
സമിതി അധ്യക്ഷന്‍ പ്രമോദ് നാരായണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എം എല്‍ എ മാരായ അഡ്വ സി.എച്ച്. കുഞ്ഞമ്പു. കെ പ്രേംകുമാര്‍ , കുരുക്കോളി മൊയ്തീന്‍ എന്നിവരും സംബന്ധിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും സഭാസമിതിയോടൊപ്പംസ്‌ക്കൂള്‍ സന്ദര്‍ശിച്ചു.
ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ത്ഥിനി മരണപ്പെട്ട സാഹചര്യത്തിലാണ് നിയമസഭാ സമിതിയുടെ ആദ്യ തെളിവെടുപ്പ് കാസര്‍കോട്ട് നടത്തിയത്. ഭക്ഷ്യസുരക്ഷയിലും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലും അനിവാര്യമാണ്.

കാമ്പര്‍കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലാബോറട്ടറി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാറിനെ അറിയിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന, പഴം, പച്ചക്കറി . പാല്‍, മത്സ്യം, മാംസം,പല വ്യഞ്ജനങ്ങള്‍, എന്നിവ മായവും രാസകീടനാശിനികളും കലരാത്തതാണെന്ന് അതിര്‍ത്തികളില്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളിലും പരിശോധന തുടര്‍ച്ചയായി നടത്തണം. അനധികൃത ഭക്ഷണവില്‍പ്പ സ്ഥാപനങ്ങള്‍ക്കും അനുമതി യില്ലാത്ത അറവുശാലകള്‍ക്കുക്കെതിരെ തദ്ദേശ ഭരണസ്ഥാപന തലത്തില്‍ നടപടിയുണ്ടാകണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img