Saturday, June 21, 2025

അവശ്യമരുന്നുകള്‍ ഇനി ഡ്രോണ്‍ വഴി

Must Read

കോഴിക്കോട്: അവശ്യമരുന്നുകള്‍ ഇനി ഡ്രോണ്‍ വഴി വീടുകളിലും ആശുപത്രികളിലുമെത്തും. രാജ്യത്തെ മുന്‍നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തിലാണ് ഡ്രോണ്‍ ഡെലിവറി പരീക്ഷണങ്ങള്‍ തുടങ്ങിയത്. പ്രമുഖ ഡ്രോണ്‍ ടെക്‌നോളജി ലോജിസ്റ്റിക്‌സ് സ്ഥാപനമായ സ്‌കൈ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ചാണ് കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഇത്തരമൊരു സംവിധാനം നടക്കുന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലേക്ക് അവശ്യ മരുന്നുകളും ക്രിട്ടിക്കല്‍ ലാബ് സാമ്പിളുകളും ഡ്രോണ്‍ വഴി എത്തിച്ച്, പരീക്ഷണപ്പറത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സ്‌കൈ എയര്‍ മൊബിലിറ്റി സി.ഇ.ഒ അങ്കിത് കുമാര്‍, ആസ്റ്റര്‍ കേരള-ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനീത് പുരുഷോത്തമന്‍, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. എബ്രഹാം മാമന്‍, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. രാജേഷ് കുമാര്‍ ജെഎസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img