Saturday, June 21, 2025

നിളാനാഥിന്റെ നൃത്തപരിപാടി ശനിയാഴ്ച ടാഗോറില്‍

Must Read
നിള നാഥ്

കോഴിക്കോട്: ചുരുങ്ങിയകാലം കൊണ്ട് ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ച കക്കോടി സ്വദേശിനി നിളാനാഥിന്റെ നൃത്തപരിപാടി ശനിയാഴ്ച വൈകുന്നേരം 6.30ന് ടാഗോര്‍ ഹാളില്‍ നടക്കും. തത്സമയം പത്രത്തിന്റെയും മീഡിയ പോട്ടിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എം. ക്യൂബ് പരിപാടിയുടെ അനുബന്ധമായാണ് നിളാനാഥിന്റെ നൃത്തം അരങ്ങേറുക. 14 സംസ്ഥാനങ്ങളിലായി നാല്‍പതോളം വേദികളില്‍ ഭരതനാട്യം, കുച്ചിപുടി, മോഹിനിയാട്ടം എന്നിവ അവതരിപ്പിച്ച നിളാനാഥ് എന്ന പതിനാലുകാരി കലാമണ്ഡലം സത്യവ്രതന്റെ ശിഷ്യയാണ്. ഡോ. ഹര്‍ഷന്‍ സെബാസ്റ്റിയന്‍ ആന്റണിയുടെയും പല്ലവികൃഷ്ണന്റെയും കീഴില്‍ നൃത്തം പരിശീലിച്ചിട്ടുണ്ട്. ദേശീയ നൃത്തോത്സവത്തില്‍ ചൈല്‍ഡ് ആര്‍ടിസ്റ്റ് അവാര്‍ഡ് ഉള്‍പ്പെടെ നേടിയിട്ടുണ്ട്. ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മാധ്യമപ്രവര്‍ത്തകനായ ബിജുനാഥിന്റെ മകളാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img