Sunday, June 22, 2025

ദലിത് യുവാവിനെ പ്രണയിച്ച മകളെ കൊന്ന് മൃതദേഹം കാമുകന്റെ ഗ്രാമത്തില്‍ കുഴിച്ചിട്ടു

Must Read
കൊല്ലപ്പെട്ട മകള്‍ ശാലിനി
പിതാവ് സുരേഷ്

മംഗളൂരു:പെരിയപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കഗ്ഗുണ്ടി ഗ്രാമത്തില്‍ ദലിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ പിതാവ് കൊന്ന് മൃതദേഹം കാമുകന്റെ ഗ്രാമത്തിലെ തോട്ടത്തില്‍ കുഴിച്ചുമൂടി.മേല്‍ജാതിയില്‍പ്പെട്ട വൊക്കാലി സമുദായത്തിലെ കെ.വി.സുരേഷ്(42)ആണ് മകള്‍ ശാലിനിയെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച താന്‍ ചെയ്ത കൃത്യം ചൊവ്വാഴ്ച രാത്രി സ്റ്റേഷനില്‍ എത്തി സുരേഷ് അറിയിക്കുകയായിരുന്നു എന്ന് ബുധനാഴ്ച പൊലീസ് പറഞ്ഞു.പി.യു കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശാലിനി.പ്രായപൂര്‍ത്തിയാവാത്ത മകളെ പ്രേമിച്ച യുവാവിനെതിരെ സുരേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.യുവാവിനെ ഇഷ്ടമാണെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോവാന്‍ താല്പര്യം ഇല്ലെന്നുമുള്ള മൊഴിയെത്തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.വീട്ടിലേക്ക് വിളിച്ച് കൂട്ടിക്കൊണ്ടുപോവാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അത് അനുസരിച്ചതായി പിതാവ് പൊലീസിനോട് പറഞ്ഞു.എന്നാല്‍ പ്രണയിക്കുന്ന യുവാവിനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ച മകളെ കൊന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img