Sunday, June 22, 2025

അധികാര വികേന്ദ്രീകരണ ശില്പികള്‍ രാജീവ് ഗാന്ധിയും കരുണാകരനും-ഉമ്മന്‍ചാണ്ടി

Must Read
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍മന്ത്രി സി.ടി.അഹ്മദലിയെ ആദരിച്ച ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

കാസര്‍കോട്: ഭരണഘടനാ ഭേദഗതിയിലൂടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് അധികാര വികേന്ദ്രീകരണം കൊണ്ടുവന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.മുന്‍ മന്ത്രി സി.ടി.അഹമ്മദലിയെ യു.ഡി.എഫ് ജില്ല കമ്മിറ്റി ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാര വികേന്ദ്രീകരണ സംവിധാനത്തിന്റെ അവകാശികളായി ഇപ്പോള്‍ പലരും രംഗത്ത് വന്നിട്ടുണ്ട്.എന്നാല്‍ കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാറിനാണ് അതിന്റെ മുഴുവന്‍ ക്രെഡിറ്റും.കേന്ദ്ര സര്‍ക്കാറിന് പിന്നാലെ സംസ്ഥാനത്ത് കെ.കരുണാകരന്‍ നേതൃത്വം നല്‍കിയ യു.ഡി.എഫ് സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ പാസാക്കി പഞ്ചായത്തീരാജ്-നഗരപാലിക നിയമം നടപ്പില്‍ വരുത്തി.

അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രിയാണ് ഈ വേദിയില്‍ ആദരിച്ച അഹമ്മദലി എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എംഎല്‍എ അഡ്വ.എം.ഉമ്മര്‍,യഹ് യ തളങ്കര,ഡോ.ഖാദര്‍ മാങ്ങാട്,കോണ്‍ട്രാക്ടര്‍ കെ.മൊയ്തീന്‍ കുട്ടി ഹാജി, എ.അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.എ.ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.

മുന്‍ മന്ത്രി സി.ടി.അഹമ്മദലിയെ യു.ഡി.എഫ് കാസര്‍കോട് ജില്ല കമ്മിറ്റി ആദരിച്ചപ്പോള്‍.
ഇടത്തുനിന്ന്: വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര,കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍,മുന്‍ ഡി.സി.സി പ്രസിഡണ്ട് ഹകീം കുന്നില്‍,യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം.എല്‍.എ,സി.ടി.അഹമ്മദലി,എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ,ഡി.സി.സി പ്രസിഡണ്ട് അഡ്വ.പി.കെ.ഫൈസല്‍,പി.എ.അഷ്‌റഫലി,കെ.പി.കുഞ്ഞിക്കണ്ണന്‍,ആര്‍.എസ്.പി ജില്ല സെക്രട്ടറി ഹരീഷ് ബി.നമ്പ്യാര്‍.
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img