കാസര്‍കോട്: കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി, അക്കാഫ് ഇവന്റ്സ്, സില്സാര് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ അജ് വ ഫൗണ്ടേഷന് ഫോര്‍ സോഷ്യല്‍ ആക്ടിവിറ്റീസ് ചെര്‍ക്കള-പൊടിപ്പള്ളത്ത് മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.ഫൗണ്ടേഷന് ചെയര്മാന് നാസര്‍ ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ജനറല്‍ ബി. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ് രിയ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഹസ്സൈനാര്‍ ബദ് രിയ, ഡോ:ആതിര, സലാം ബാലടുക്ക, ശരീഫ് മുഗു, സി.എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര, ഖാദര്‍ ഹാജി ആദൂര്‍, സി.എച്ച് നൗഷാദ്, മുസ്തഫ ചെര്‍ക്കള, അഷ്റഫ് നാല്‍ത്തടുക്ക, എം.കെ. ചെര്‍ക്കള, നൗഫല്‍ മല്ലം, ലത്തീഫ് കനിയടുക്കം, സി.എച്ച് എം. അഷ്റഫ്, റഷീദ് കോട്ടൂര്‍, ആബിദ്, ഉമ്മര്‍ ഖയ്യും, സിദ്ദീഖ് എം.പി., ജാബിര്‍, ശിജാസ്, മിദ്ലാജ്, ഷാനിദ്, ആബിദ് വക്കില്‍ എന്നിവര്‍ നേതൃത്വം നല്കി.
മുനീര്‍ പി. ചെര്‍ക്കളം സ്വാഗതവും സി.എ. അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.