കോഴിക്കോട് വെങ്ങളം റെയില്‍വേ ഗെയിറ്റിന് സമീപം തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. വളയം കല്ലുനിരയില്‍, കൂടലായി വീട്ടില്‍ കമലയുടെ മകന് മിഥുന് ( 28 ) മരിച്ചത. ആളെ തിരിച്ചറിയാതെ ഇന്നലെ ബോഡി എം.സി.എ്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായിരുന്നു. പത്ര വാര്‍ത്ത കണ്ട് മിഥുന്റെ സുഹൃത്തുക്കള്‍ കൊയിലാണ്ടി പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തിരിച്ചറിയാന്‍ സാധിച്ചത്.
തിരിച്ചറിയാന്‍ പ്രയാസമായിരുന്ന ബോഡിയിലെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണിന്റെ ഭാഗങ്ങള്‍ എന്നിവയും വെങ്ങളത്തെ സിസിടിവി ക്യാമറയും പരിശോധിച്ചാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. വെങ്ങളത്തുള്ള ബന്ധുവീട്ടിലെക്ക് പോകവെ ട്രെയിന്‍ തട്ടിയതാണ് മരണകാരണമെന്ന് എസ് ഐ.കെ.ടി. രഘു പറഞ്ഞു.. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജു വാണിയംകുളം അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.