Saturday, June 21, 2025

‘വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു; ജനപക്ഷവികസനത്തിനുള്ള വിധിയെഴുത്ത്’: ഉമ തോമസ്

Must Read

കൊച്ചി: തൃക്കാക്കരയിലെ വിജയം പി.ടി.തോമസിനു സമര്‍പ്പിക്കുന്നുവെന്ന് ഉമ തോമസ്. ജോ ജോസഫിന് എതിരെയല്ല പിണറായി വിജയനും കൂട്ടര്‍ക്കുമെതിരെയായിരുന്നു മത്സരം. യുഡിഎഫിന്റെയു കൂട്ടരുടെയും ചരിത്ര വിജയമാണ് ഇതെന്നും ഉമ പറഞ്ഞു.
‘ഇത് ശരിക്കും യുഡിഎഫിന്റെ വിജയമാണ്, ചരിത്രവിജയമാണ്. ജനപക്ഷപരമായ വികസനമാണ് വേണ്ടതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. പി.ടിയെ നെഞ്ചിലേറ്റിയ തൃക്കാക്കരക്കാരാണ് എന്നെ കാത്തു രക്ഷിച്ചത്. പി.ടി എത്രത്തോളമായിരുന്നു അവരുടെ നെഞ്ചിലെന്ന് എനിക്ക് അറിയാമായിരുന്നു. എന്നെയും അവര്‍ നെഞ്ചിലേറ്റി എന്നതില്‍ വലിയ സന്തോഷമുണ്ട്. നൂറു ശതമാനം ആത്മാര്‍ഥയോടെ എന്നും ഞാന്‍ ആവര്‍ക്കൊപ്പം ഉണ്ടാകും. അവരെന്നെ നയിക്കും.
ഉജ്വല വിജയം തന്നെ ഉണ്ടാകുമെന്ന് നേരത്തെ കരുതിയിരുന്നു.എല്‍ഡിഎഫിനെ 99ല്‍ നിര്‍ത്താന്‍ എനിക്ക് കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ ഭരണകൂടത്തിന് എതിരെയുള്ള മറുപടിയാണ് ഈ വിജയം.’ ഉമ തോമസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img