കൊച്ചി: തൃക്കാക്കരയിലെ ജനവിധി മാനിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. ആത്മവിശ്വാസത്തില്‍ ഒരു കുറവുമില്ലായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി നൂറുശതമാനം ആത്മാര്‍ഥതയോടെ നിര്‍വഹിച്ചു. ഇനിയും ഇവിടെതന്നെയുണ്ടാകും. എവിടെയാണ് പരാജയമെന്ന് പാര്‍ട്ടി ഇഴകീറി പരിശോധിക്കും. പരാജയത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ജനഹിതത്തെ അംഗീകരിക്കുന്നു.
തൃക്കാക്കരയുടെ ഹൃദയം ഉമ കീഴടക്കി. തിരഞ്ഞെടുപ്പാകുമ്പോള്‍ തോല്‍വിയും ജയവുമുണ്ടാകും. അവരെ അഭിനന്ദിക്കുന്നു. ആരും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് എന്നത് ശരിയാണ്. എന്റെ ഭാഗത്തുനിന്ന് ഉഷാറായി പോരാടി. ഇത് നിലപാടുകള്‍ മുന്നോട്ടുവച്ചുള്ള രാഷ്ട്രീയ പോരാട്ടംതന്നെയായിരുന്നു-ജോ ജോസഫ് പ്രതികരിച്ചു.