Monday, June 23, 2025

പിടിവാശിക്കാര്‍ക്ക് ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റ്: എ കെ ആന്റണി

Must Read

തിരുവനന്തപുരം: തൃക്കാക്കരയിലെ വിധിയെഴുത്ത് അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ജനം ദുരിതം അനുഭവിക്കുമ്പോള്‍ അവരെ ആശ്വസിപ്പിക്കേണ്ടതിന് പകരം മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ കറങ്ങുകയായിരുന്നുവെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതില്‍ നിന്ന് പാഠം പഠിക്കാന്‍ തയാറാകുമോയെന്നാണ് അറിയേണ്ടത്. തൃക്കാക്കരയിലെ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും, എല്ലാ സമുദായക്കാര്‍ക്കും, എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിയായിരുന്നു ഉമാ തോമസ്. അവര്‍ക്ക് മുമ്പില്‍ മറ്റുള്ളവരെല്ലാം തകര്‍ന്നടിഞ്ഞതായും ആന്റണി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img