Thursday, June 26, 2025

‘സിപിഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി’ : ഡോ:എസ്.എസ്. ലാല്‍

Must Read

കോട്ടയം:തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എസ്.എസ്. ലാല്‍. ജീവിതത്തില്‍ ആദ്യമായി സിപിഎമ്മിന്റെ ചില വരികള്‍ കടമെടുക്കുകയാണ് എന്നു പറഞ്ഞ് ‘സിപിഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി’ എന്നാണ് ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് കേരളയുടെ പ്രസിഡന്റ് കൂടിയായ ലാല്‍ സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

കുറിപ്പ് ഇങ്ങനെ:
എന്റെ കോണ്‍ഗ്രസുകാര്‍ കുറച്ച് സമയത്തേക്ക് എന്നോട് ക്ഷമിക്കണം. ജീവിതത്തില്‍ ആദ്യമായി ഞാന്‍ സിപിഎമ്മിന്റെ ചില വരികള്‍ കടമെടുക്കുകയാണ്.’സിപിഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി’ഇനി എന്റെ ഡോക്ടറനിയനോട്. അനിയന്‍ വിഷമിക്കരുത്. അനിയന്‍ യഥാര്‍ത്ഥത്തില്‍ രക്ഷപെട്ടിരിക്കുകയാണ്. വലിയ അപകടം പിടിച്ച പാര്‍ട്ടിയിലാണ് താങ്കള്‍ കഴിഞ്ഞ മാസം ഓടിക്കേറിയത്.
ആശ്വസിക്കാന്‍ ഒരു വകയും കൂടി ഉണ്ട്.

സിപിഎം ചെയ്തതുപോലെ കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയുമായി അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനം കിട്ടാതെ രക്ഷപെട്ടത്.
അനിയന്‍ ഹൃദയചികിത്സ തുടരണം. പാര്‍ട്ടി നോക്കാതെ. അഥവാ രാഷ്ടീയ പ്രവര്‍ത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ ബഹളമൊക്കെ കഴിയുമ്പോള്‍ കോണ്‍ഗ്രസിലേക്കു വരണം. ഇവിടെ ഒരുപാട് ഡോക്ടര്‍മാര്‍ ഉണ്ട്. പഴയതുപോലെ അവര്‍ 51 വെട്ടൊന്നും വെട്ടില്ല. എല്ലായിടത്തും മാധ്യമങ്ങളും കാമറയും ഉണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img