കോഴിക്കോട്: കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായി പൊതുജനാവബോധം സൃഷ്ഠിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനും ഗവ:ലോ കോളേജിലെ സൗജന്യ നിയമസഹായ വേദിയായ ക്ലീജോയും സംയുക്തമായി നഗരസഭ ജനപ്രതിനിധികള്‍ക്ക് നിയമ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. ”പൊതുജനസേവകര്‍ക്കു ലഭ്യമാകുന്ന പരിരക്ഷ” എന്ന വിഷയത്തെ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഡോ.കൃഷ്ണകുമാര്‍.എന്‍ ക്ലാസ് എടുത്തു .”സ്ത്രീ നിയമങ്ങള്‍” എന്ന വിഷയത്തെ സംബന്ധിച്ച് അസി.പ്രൊഫസര്‍ അഞ്ജലി പി നായരും, പോക്സോവിഷയത്തെ സംബന്ധിച്ച് അസി:പ്രൊഫസര്‍ ബിനീഷ് കുമാറും ക്ലാസ് എടുത്തു. മേയര്‍ ബീനാഫിലിപ് ഉദ്ഘാടനം നിര്‍വഹിച്ചു.ഡെപ്യൂട്ടി മേയര്‍ സി പി മുസഫര്‍ അഹമ്മദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.