Friday, June 27, 2025

ചിത്രകാരന്‍ ശരത്ചന്ദ്രന്‍ അന്തരിച്ചു

Must Read

കോഴിക്കോട്: റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി ചിത്രത്തിന്റെ പോസ്റ്ററുകള്‍ തയാറാക്കുക വഴി രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ ചിത്രകാരന്‍ പി.ശരത്ചന്ദ്രന്‍(78)അന്തരിച്ചു. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എരഞ്ഞിപ്പാലത്തെ മുസ്‌കാന്‍ എന്ന വീട്ടിലായിരുന്നു താമസം. തലശ്ശേരി സ്വദേശിയായ ശരത്ചന്ദ്രന്‍ പ്രശസ്ത ചിത്രകാരന്‍ സി.വി ബാലന്‍നായരുടെ കീഴിലാണ് ചിത്രകല പഠിച്ചത്. തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ പഠിച്ച ശരത്ചന്ദ്രന്‍ അവിടെ അധ്യാപകനുമായി. 1964ല്‍ ഏക് മുസാഫിര്‍, ഏക് ഹസീന എന്ന ഹിന്ദി ചിത്രത്തിനായി നടത്തിയ പോസ്റ്റര്‍ ഡിസൈനിങ് മത്സരത്തില്‍ രണ്ടാം സമ്മാനം നേടി.

മുംബൈയില്‍ ഒരു ബന്ധുവിനൊപ്പം താമസിച്ച ശരത്ചന്ദ്രന്‍ ആദ്യം സിനിമാരംഗത്തും പിന്നീട് സിഗരറ്റ് പായ്ക്കറ്റ് ഡിസൈന്‍ ചെയ്യുന്ന ജോലിയും ഏറ്റെടുത്തു. ഗോള്‍ഡന്‍ ടുബാക്കോ എന്ന കമ്പനിയുടെ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഗോള്‍ഡന്‍ ടുബാക്കോയിലെ ജോലിക്കിടെയാണ് ഗാന്ധി സിനിമയുമായി സഹകരിച്ചത്. പിന്നീട് സിനിമാ പോസ്റ്റര്‍ ഡിസൈന്‍ മേഖലയില്‍ സജീവമായില്ല. പകരം സ്വന്തമായി പരസ്യക്കമ്പനി തുടങ്ങുകയും നാട്ടില്‍ ഫ്രീലാന്‍സറായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഭാര്യ: കൊങ്കണ്‍ റെയില്‍വേ ഉദ്യോഗസ്ഥയും മെട്രോമാന്‍ ഇ. ശ്രീധരന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന വിമല. മകന്‍: ആദി(മൊറീഷ്യസ്).
മേയര്‍ ബീന ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, എ. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാമര്‍പ്പിച്ചു. സംസ്‌കാരം മാവൂര്‍റോഡ് ശ്മശാനത്തില്‍ നടന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img