തിരുവനന്തപുരം: സ്വര്‍ണ വില ഇന്ന് കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4,760 രൂപയിലും പവന് 38,080 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനവ് രേഖപ്പെടുത്തിയത്.