കോതമംഗലം :കാണാതായ വയോധികയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചേലാട് പരേതനായ
നിരവത്ത്കണ്ടത്തില്‍ പൗലോസിന്റെ ഭാര്യ
മറിയക്കുട്ടി ( 78) നെയാണ്
ചേലാട് കരിങ്ങഴ കോച്ചാപ്പിള്ളില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് വ്യാഴാഴ്ച തോട്ടില്‍ മരത്തില്‍ തങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
മൃതദ്ദേഹം കിടക്കുന്ന സ്ഥലത്തിന്റെ അല്‍പ്പം അകലെയായി തോടിന് മുകളില്‍ ചെരുപ്പും കുടയും കണ്ടനിതെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോട്ടില്‍ മൃതദ്ദേഹം കണ്ടെത്തിയത്.
കോതമംഗലം പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മരണത്തില്‍ ദുരൂഹതയുണ്ടൊ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.കഴിഞ്ഞ 2021 ഒക്ടോബര്‍ 11 നു ഇവരുടെ മകനും, ചേലാട് സെവന്‍ ആര്‍ട്‌സ് സ്റ്റുഡിയോ ഉടമയുമായ എല്‍ദോസ് പോളിനെ അയല്‍ വാസിയായ പുത്തന്‍പുരയില്‍ എല്‍ദോ ജോയ്, ഇയാളുടെ പിതാവ് ജോയ്, മാതാവ് മോളി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തി പെരിയാര്‍ വാലി കനാലില്‍ തള്ളിയിരുന്നു.അന്ന് വെറുമൊരു സ്‌കൂട്ടര്‍ അപകട മരണമായി മാറി പോകേണ്ടിയിരുന്ന കേസ് കോതമംഗലം പോലീസിന്റെ അന്വേഷണ മികവിലാണ് ചുരുളുകള്‍ അഴിഞ്ഞു കൊലപാതക മരണമാണെന്നുള്ള കണ്ടെത്തലില്‍ എത്തിയതും, പ്രതികളിലേക്കെത്തിചേര്‍ന്നതും.