ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് സോണിയ സ്വയം ഐസലേഷനില്‍ പ്രവേശിച്ചു. ചെറിയ പനിയും മറ്റു രോഗലക്ഷണങ്ങളുമുള്ളതിനാല്‍ സോണിയയ്ക്കു വൈദ്യസഹായം നല്‍കിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും കൊവിഡ് പോസിറ്റീവായി.
അതേസമയം, ഈ മാസം എട്ടിനു തന്നെ സോണിയ ഗാന്ധി ഇഡിക്കു മുന്‍പില്‍ ഹാജരാകുമെന്ന് സുര്‍ജേവാല വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എട്ടിനു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇഡി സോണിയ ഗാന്ധിക്കു നോട്ടിസ് അയച്ചിരുന്നു. ആദ്യമായാണ് ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി സോണിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടിസ് അയച്ചിരുന്നു.