കാസര്‍കോട് :ചാമുണ്ടിക്കുന്നില്‍ എന്റോസള്ഫാന് ദുരിതബാധിതയായ യുവതിയെ കൊലപ്പെടുത്തി മാതാവിന് ജീവനൊടുക്കേണ്ടിവന്ന സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിയാണെന്ന് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ആരോപിച്ചു.കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പ്രകടനങ്ങള്‍ നടത്തി.
പ്രസിഡണ്ട് ഗണേശന് അരമങ്ങാനം, ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളം, ട്രഷറര്‍ സലീം സന്ദേശം ചൗക്കി, കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്, ജസ്സി മഞ്ചേശ്വരം, ബഷീര്‍ കൊല്ലമ്പാടി, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, അമ്പാടി നീലേശ്വരം, ഹരീഷ് ചന്ദ്രന് കാഞങ്ങാട്, ഫൈസല്‍ ചേരക്കാടത്ത്, മുരളീധരന് കാഞ്ഞങ്ങാട്,
ഹക്കീം ബേക്കല്‍, താജ്ജുദ്ദീന് ചേരങ്കയ്, മൊയ്ദു നീലേശ്വരം, മറിയക്കുഞ്ഞി, സത്യഭാമ മയിലാട്ടി, ഉസ്മാന് കടവത്ത്, സുമിത നീലേശ്വരം, മാലതി അമ്പാടി, പ്രീത സുധിഷ്, ലിസ്സി കോട്ടപ്പാറ, റഷീദ കള്ളാര്‍, സുഹറ പടന്നക്കാട്, ഫാത്തിമ ഗാര്‍ഡര്‍ വളപ്പ്, ശ്രീവിദ്യ പടന്നക്കാട്, കുഞ്ഞാസിയ മയിലാട്ടി, മുനീര്‍ എന്നിവര്‍ പങ്കെടുത്തു.