

കാസര്‍കോട്:എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി ഗണേശന് അരമങ്ങാനം(പ്രസിഡണ്ട്), നാസര്‍ ചെര്‍ക്കളം(ജനറല്‍ സെക്രട്ടറി ), സലീം സന്ദേശം ചൗക്കി(ട്രഷറര്‍), ശ്രീനാഥ് ശശി(കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് സഹഭാരവാഹികളെ തിരഞ്ഞെടുക്കും.
എയിംസ് കാസര്‍കോട്ട് സ്ഥാപിച്ചുകിട്ടുന്നതിന് വിവിധ സമരങ്ങളും പരിപാടികളുമായി മുന്നോട്ട് പോവുന്ന സംഘടനയാണ് 2018ല്‍ രൂപവത്കരിച്ച കൂട്ടായ്മ.
കെ.ജെ. സജി അധ്യക്ഷത വഹിച്ചു. ഫറീന കോട്ടപ്പുറം സ്വാഗതം പറഞ്ഞു.