കോതമംഗലം: താലൂക്കിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ രൂപം കൊടുത്ത ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (IAG) കോതമംഗലം താലൂക്ക് വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ച് ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി പ്രതിനിധി ജോര്‍ജ് എടപ്പാറയെ കണ്‍വീനര്‍ ആയി തെരഞ്ഞെടുത്തു. താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ റേച്ചല്‍ കെ. വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
AlG ജില്ലാ കണ്‍വീനര്‍ ടി.ആര്‍. ദേവന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജോയ് പോള്‍ മുഖ്യപ്രഭാഷണം നടത്തി. ഫാദര്‍ ജോര്‍ജ് പൊട്ടയ്ക്കല്‍( കോതമംഗലം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി .) ബിജു സി .ഡി .( രാജഗിരി ഔട്ട് റീച്ച്) നിഷാദ് പി മുഹമ്മദ്(ഐ.ആര്‍. ഡബ്‌ളിയൂ) വിഷണു പി.ആര്‍.( ഫെയ്‌സ് ഫൗണ്ടേഷന്‍) അബ്ദുള്‍ റഷീദ്( കൈത്താങ്ങ്) ജോണ്‍സണ്‍ കറുകപ്പിള്ളില്‍ (എച്ച് ഒ കെ.) ആസിഫ് . കെ.എ(ഐഎല്‍ എഫ്) എന്നിവരെ അടുത്ത മൂന്ന് വര്‍ഷത്തെ ഭരണ സമിതിയായി തെരഞ്ഞെടുത്തു. തലൂക്ക് ചാര്‍ജ് ഓഫീസര്‍ PG .സുനില്‍കുമാര്‍ സ്വാഗതവും ,കണ്‍വീനര്‍ ജോര്‍ജ് എടപ്പാറ നന്ദി പറഞ്ഞു.