മുക്കം: മുസ്്ലിം യൂത്ത്ലീഗ് കക്കാട് വാര്‍ഡ് കമ്മറ്റി കെ ജെ എം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘തംഹീദ് പഠനക്യാംപ്’ തിരുവമ്പാടി മണ്ഡലം മുസ്്ലിം ലീഗ് പ്രസിഡന്റ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു.
വാര്‍ഡില്‍ നിന്നും എന്‍.എം.എം.എസ്് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്നോഹോപഹാരം കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തില്‍ ആമിന സമ്മാനിച്ചു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
പഠനക്യാമ്പിന്റെ ആദ്യ സെഷന് ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ഹസീം ചെമ്പ്രയും രണ്ടാം സെഷന് മോട്ടിവേഷന്‍ ട്രെയിനര്‍ നിഷാദ് തിരൂരും നേതൃത്വം നല്‍കി. വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡന്റ് ഖമറുല്‍ ഇസ്ലാം കെ.സി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് സി കെ ഉമര്‍ സുല്ലമി ആശംസകളറിയിച്ചു. അംജദ് എം, ഷമീം പി.പി, അസ്ലഹ് കെ.സി, സജീര്‍ എ.ടി, മുബയ്യിന്‍ എം, അസ്ലം പി, അനീസ് ടി.പി, ഷാമില്‍ പി.പി, മിഷാദ് വി തുടങ്ങിയവര്‍ സംബന്ധിച്ചു.