കോട്ടക്കല്‍ :കോട്ടൂര്‍ എ.കെ. എം സ്പോര്‍ട്സ് അക്കാദമി സോക്കര്‍ ഫെസ്റ്റില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ സാക് സോക്കര്‍ കല്ലായി എതിരില്ലാതെ രണ്ട് ഗോളുകള്‍ക്ക് എ. കെ. എം അക്കാദമിയെ പരാജയപ്പെടുത്തി ജേതാക്കളായി.അണ്ടര്‍ 16 വിഭാഗത്തില്‍ വി എഫ് എ വാണിയമ്പലം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സാക് എഫ് സി കൊടിഞ്ഞിയേ പരാജയപ്പെടുത്തി ജേതാക്കളായി.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുപത്തിനാല് അക്കാദമികള്‍ പങ്കെടുത്ത മത്സരം സന്തോഷ് ട്രോഫി താരം അര്‍ജുന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ് ജുനൈദ് പരവക്കല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍, പ്രിന്‍സിപ്പല്‍ അലി കടവണ്ടി, സി സുബൈര്‍,കെ മുജീബ്,സ്പോര്‍ട്സ് അക്കാദമി ചെയര്‍മാന്‍ വി അനീഷ് എന്നിവര്‍ സംസാരിച്ചു.
പി ഷമീര്‍ , എം സമീര്‍, കെ നിഖില്‍,എന്‍ കെ ഫൈസല്‍, എം ലുഖ്മാന്‍,കെ ബാസില്‍, കെ ജൗഹര്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.