Friday, June 20, 2025

ഒരുക്കങ്ങള്‍ നാളേക്കകം പൂര്‍ത്തീകരിക്കണം: മന്ത്രി മുഹമ്മദ് റിയാസ്

Must Read

കോഴിക്കോട്: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ സ്വീകരിക്കാന്‍ സ്‌കൂളുകള്‍ എല്ലാ നിലയിലും സജ്ജമായെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടു ജില്ലയില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും മെയ് 27-നകം പൂര്‍ത്തീകരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു.

സ്‌കൂളും പരിസരവും ശുചീകരിക്കണം. ക്ലാസ് മുറികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ടോയ്‌ലെറ്റുകള്‍, കളിസ്ഥലങ്ങള്‍ എന്നിവ ശുചിയായി സൂക്ഷിക്കണം. ശുചീകരണത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അവ ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കണം. അതില്‍ കാലതാമസം വരുത്തരുത്. സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പെയിന്റിംഗ് എന്നിവ പൂര്‍ത്തീകരിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. കിണര്‍, വാട്ടര്‍ ടാങ്ക് എന്നിവ അണുവിമുക്തമാക്കുകയും കുടിവെള്ള സാമ്പിള്‍ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. അടുക്കളയും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കണം. പാചക തൊഴിലാളികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.

കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്ന് ഉറപ്പാക്കണം. വാഹനത്തിലെ ജീവനക്കാരുടെ കാര്യത്തിലും പോലീസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
വിദ്യാലയങ്ങള്‍ക്കു സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ട്രാഫിക് പൊലീസിന്റെ സഹായം തേടണം. സ്‌കൂള്‍ പരിസരത്തെ കടകളില്‍ ലഹരി പദാര്‍ഥങ്ങളുടെ വില്‍പന ഇല്ലെന്ന് ഉറപ്പാക്കണം. ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെയും എക്‌സൈസിനെയും അറിയിക്കണം.
പന്ത്രണ്ട് മുതല്‍ 14 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ എടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. സ്‌കൂളില്‍ ലഭിച്ച പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img