Saturday, June 21, 2025

ഈസ്റ്റ്മാറാടി-ഉന്നക്കുപ്പ വളവിലെ മതില്‍ പണി തുടങ്ങി

Must Read

മൂവാറ്റുപുഴ: ഈസ്റ്റ്- മാറാടി ഉന്നക്കുപ്പ അപകടവളവിലെ സംരക്ഷണമതില്‍ പണി തുടങ്ങി.പ്രദേശവാസികളുടെ നിരന്തര പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് മതില്‍പണി തുടങ്ങിയത്. ഉന്നക്കുപ്പ അപകടവളവിലെ റോഡ് ഇടിഞ്ഞു താഴ്ന്നിറങ്ങിയതോടെ വാഹനാപകടങ്ങള്‍ പതിവരായിരുന്നു.വളവ് മാറ്റാതെ റോഡ് പണിചെയ്തതു മൂലം ഇടി ച്ച് വാഹനങ്ങള്‍ താഴേക്ക് പതി ക്കുന്ന സംഭവങ്ങളും നിരവധിയായിരുന്നു.

ഉന്നകുപ്പയില്‍ ആരംഭിച്ച കരിങ്കല്ല് കൊണ്ടുള്ള മതിലുപണി

ഇരുപത് ലക്ഷം രൂപ ചില വിലാണ് സംരക്ഷണമതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുറ മ്പോക്ക് സ്ഥലമെടുത്താണ് വളവ് നിവര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ കെ.എസ്. ടി.പി, എം.സി. റോഡ് നവീ കരിച്ചിരുന്നു.ഉന്നക്കുപ്പ വളവ് നിവര്‍ത്താതെ ന വീകരണം പൂര്‍ത്തിയാക്കി താണ് പ്രശ്‌നത്തിന് കാരണം.

ഉന്നക്കുപ്പയില്‍ റോഡ് ഇടിഞ്ഞ ഭാഗത്ത് വളവ് നിവര്‍ത്തി സംരക്ഷണമതില്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ
കഴിഞ്ഞ അഞ്ചുവര്‍ഷ ത്തിനിടെ ഇവിടെ ഉണ്ടായ അ പകടങ്ങളുടെ എണ്ണം നൂറിലേ

റെയാണ്. പന്ത്രണ്ടോളം പേര്‍ക്ക് അപകടങ്ങളില്‍ ജീവന്‍ ന ഷ്ടപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണവും നൂറിന് അടുത്ത് വരും

എം.സി.റോഡിലെ പഴയവ ളവുകള്‍ പലതും നിവര്‍ത്താതെ യാണ് മുവാറ്റുപുഴ മുതല്‍ കൂത്താ ട്ടുകുളം വരെ നവീകരണ പ്രവര്‍ ത്തനങ്ങള്‍ നടത്തിയതെന്ന രാതിഉയര്‍ന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. അശാസ്ത്രീയ മായ റോഡ്‌നിര്‍മാണമാണ് വെള്ളക്കെട്ടിനും റോഡിന്റെ തകര്‍ ച്ചയ്ക്കുംകാരണമായത്. ഉയര്‍ന്ന പ്രദേശങ്ങ ളില്‍ റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലം പൂര്‍ണമായി വിനിയോഗിക്കാതെ സംരക്ഷണ ഭിത്തി നിര്‍മിച്ചതോടെ റോഡില്‍ കൊടുംവളവ് രൂപം കൊള്ളുക യായിരുന്നു. ഇതു സംബന്ധിച്ച് റോഡ് നവീകരണ സമയത്ത് ത ന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്നറിയിപ്പ് ബോര്‍ഡ് പോലും ഈ ഭാഗത്തു സ്ഥാപിച്ചി രുന്നില്ല. ഇതും തുടര്‍ച്ചയായ അപ കടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img