


കോഴിക്കോട് : മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയിലെ മായനാട് ഒഴുകരയിലെ നെസ്റ്റ് അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറി താമസക്കാരായ യുവതികളെയും യുവാക്കളെയും ആക്രമിച്ചു ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ മൂന്ന് പേര് പിടിയില്‍. 17000 രൂപയും മൊബൈല്‍ ഫോണുകളും ജാക്കറ്റും വിലകൂടിയ സണ്‍ഗ്ലാസും കവര്‍ന്ന കേസിലെ പ്രതികളായ ചേവായൂര്‍ കാളാണ്ടിതാഴം കീഴ്മനതാഴത്തു വീട്ടില്‍ അരുണ്‍ ദാസ് (28 ്) ബേപ്പൂര്‍ മാളിയേക്കല്‍ പറമ്പില്‍ ഇസ്മായില്‍ (25 ്)മുണ്ടിക്കല്‍താഴം തെക്കേമന ഇടത്തുപറമ്പില്‍ അപ്പു എന്ന അമല്‍ (22 ്) എന്നിവരെ മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.സുദര്‍ശനും സംഘവും അറസ്റ്റ് ചെയ്തത്.
ചേവായൂര്‍ സ്വദേശി ആലുങ്ങല്‍ വീട്ടില്‍ അബ്ദുല്‍ റഷീദ് എന്നയാള്‍ ഏറ്റെടുത്തു നടത്തിവരുന്ന ഫ്ലാറ്റില്‍ മലപ്പുറം വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാന്‍ വീട്ടില്‍ അബ്ദുല്‍ ജലീല്‍ അനാശാസ്യകേന്ദ്രം നടത്തിയതായി പരാതിയുണ്ട്. ഈ ഫ്ളാറ്റില്‍ താമസിപ്പിച്ചിരുന്ന അന്യസംസ്ഥാന പെണ്‍കുട്ടികളെ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും കസ്റ്റമര്‍ക്ക് ആവശ്യാനുസരണം നല്‍കുകയായിരുന്നു അബ്ദുല്‍ജലീല്‍ ചെയ്തിരുന്നത്.
എറണാകുളം ജില്ലയിലെ പിറവം,വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ യുവാക്കള്‍ ഫ്ളാറ്റില്‍ എത്തിയപ്പോള്‍ ജലീലിന്റെ എതിര് സംഘത്തില്‍പെട്ട ആളുകള്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് വ്യഭിചാര കേന്ദ്രത്തില്‍ പ്രതികള്‍ ആക്രമണം നടത്തിയത്.ഇതുമായി ബന്ധപ്പെട്ട് വ്യഭിചാര കേന്ദ്രം നടത്തിപ്പുകാരനായ അബ്ദുല്‍ ജലീലിനെയും പ്രതികളെ ഇതിന് സഹായിച്ചവരെയും പിടികൂടാനുണ്ട്. കൂടാതെ സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടികളെ കണ്ടുപിടിച്ചു അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.