Tuesday, June 24, 2025

ഇറച്ചി കഷ്ണം തൊണ്ടയില്‍ കുരുങ്ങി കോളേജ് വിദ്യാര്‍ഥിനി മരിച്ചു

Must Read

മലപ്പുറം: ചെത്തല്ലൂരില്‍ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ ആണ് മരിച്ചത്.മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം.എസ്.സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്.
ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. ഒന്നര വര്‍ഷം മുമ്പായിരുന്നു ഫാത്തിമയുടെ വിവാഹം. പഠനം പൂര്‍ത്തിയാക്കുന്നതിനായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img