കൊച്ചി: അതിജീവിത സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചതില്‍ പ്രത്യേക താല്പര്യമുണ്ടോയെന്ന് സംശിയിക്കേണ്ടിയിരിക്കുന്നുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി വരുന്നത്. ഇത് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ല. പൊലീസിനു വീഴ്ചയുണ്ടായതായി ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. വീഴ്ചയുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും. ആര്‍ക്കും കോടതിയെ സമീപിക്കാം. സര്‍ക്കാര്‍ അതിന് എതിരല്ല. എന്നാല്‍ പ്രതിപക്ഷം ഈ ഹര്‍ജിപോലും സര്‍ക്കാരിനെതിരെ തിരിച്ചു വിടുകയാണ്. അവര്‍ക്ക് പറയാന്‍ മറ്റൊന്നുമില്ല. ഇ.പി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.