കൊച്ചി;ബലാത്സംഗക്കേസില്‍ പ്രതിയായതിനെതുടര്‍ന്ന് രാജ്യംവിട്ട വിജയ് ബാബു നാട്ടിലെത്തുന്നതില്‍ അവ്യക്തത തുടരുന്നു.ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് അഞ്ച് മണി വരെ ഉള്ള വിമാനയാത്രക്കാരുടെ പട്ടികയില്‍ വിജയ് ബാബുവില്ല.ഇന്ന് അഞ്ചു മണിക്ക് ശേഷം റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത് പൊലീസ് പരിഗണിക്കുന്നു.ഇന്നോ നാളെയോ ആയി ഹൈക്കോടതിയില്‍ യാത്രാ രേഖകള്‍ സമര്‍പ്പിക്കാന്‍ വിജയ് ബാബു ആലോചിക്കുന്നുവെന്നാണ് സൂചന.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നിലപാട് കൂടി അറിഞ്ഞശേഷം മടങ്ങിവന്നേക്കും.വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നിലവില്‍ക്കുന്നതിനാല്‍ വിജയ് ബാബു എത്തിയാല്‍ എമിഗ്രേഷന്‍ വിഭാഗത്തിന് തടഞ്ഞുവയ്ക്കേണ്ടതായി വരും. ഇത് ഒഴിവാക്കാനാണ് യാത്ര രേഖകള്‍ സമര്‍പ്പിച്ച്, കോടതി തീരുമാനത്തിന് കാക്കാന്‍ വിജയ് ബാബുവുമായി ബന്ധപ്പെട്ടവര്‍ നീക്കം നടത്തുന്നത്.
അതേസമയം, ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ല.നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.