Thursday, June 19, 2025

വേദ മാനവികതയാണ് ഇന്ത്യയുടെ പരിഹാരം: സംവിധായകന്‍ കമല്‍

Must Read
ഖുര്‍ആന്‍ അകം പൊരുള്‍ കൃതിയുടെ പ്രകാശനം, ഷീബാ അമീറിന് കോപ്പി നല്‍കി സംവിധായകന്‍ കമല്‍ നിര്‍വഹിക്കുന്നു

എറിയാട് ( കൊടുങ്ങല്ലൂര്‍ ): വേദങ്ങളുടെ മാനവികമായ വായനയിലൂടെ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സാഹോദര്യവും ശക്തിപ്പെടുത്താനാവുമെന്ന് വിഖ്യാത സിനിമ സംവിധായകന്‍ കമല്‍. സമാന ആശയങ്ങളാണ് വേദങ്ങളില്‍ ഉള്ളത്. കാല- ദേശ- ഭാഷാ ഭിന്നതകള്‍ മാറ്റിവച്ചാല്‍ മൂല്യപരമായ ഏകതാനത വേദങ്ങള്‍ തമ്മിലുണ്ട്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്താനും സംഘര്‍ഷങ്ങള്‍ക്ക് വിരാമമിടാനും വേദ മാനവികതക്ക് കഴിയും- കമല്‍ അഭിപ്രായപ്പെട്ടു.
ഖുര്‍ആന്‍ അകം പൊരുള്‍’ എന്ന ഗ്രന്ഥത്തിന്റെ മൂന്നാം വാള്യം പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കമല്‍. സാമൂഹിക പ്രവര്‍ത്തക ഷീബ അമീര്‍ ഗ്രന്ഥം ഏറ്റുവാങ്ങി.

ചടങ്ങില്‍ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരന്‍ മുഖ്യ പ്രഭാഷണം നടത്തി. ലോകം ഇന്നും അതിസങ്കീര്‍ണമാം വിധം യുദ്ധത്തിലും അസമാധാനത്തിലുമാണ്. മതത്തിന്റെ പേരില്‍ പരസ്പരം വെറുപ്പ് വ്യാപിപ്പിക്കാന്‍ ആസൂത്രിതമായ യത്‌നങ്ങള്‍ തന്നെ നടക്കുന്നു. യുദ്ധവും അക്രമവും തീവ്രവാദവും ശക്തിപ്പെടുത്തി, അധര്‍മ്മത്തിന്റെ ശക്തികള്‍ അരങ്ങുവാഴുകയാണ്- സ്വാമി പറഞ്ഞു. വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന മാനവികമൂല്യങ്ങള്‍ ഏവര്‍ക്കും യോജിക്കാവുന്ന ആശയ സമുച്ചയങ്ങളാണ്. സമാധാനം, നീതി, കാരുണ്യം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങള്‍ സാര്‍വ്വജനീനങ്ങളാണ്. ഇവ തന്നെയാണ് യഥാര്‍ത്ഥ സനാതന ധര്‍മ്മം.
പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് നടന്ന മതേതര സെമിനാറില്‍ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ പ്രസംഗിച്ചു.

മുസ്ലിമിനും ക്രിസ്ത്യാനിക്കും ഹിന്ദുവിനും മാനവിക മൂല്യങ്ങളില്‍ ഒന്നിക്കാവുന്നതേയുള്ളൂ. പരസ്പര വൈരങ്ങള്‍ക്ക് പകരം യോജിപ്പിന്റെ മേഖലകള്‍ തേടുകയാണ് ലോകത്തിന് കരണീയ മായിരിക്കുന്നത്- കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. സാഹോദര്യത്തെ ധാര്‍മിക മൂല്യമായി നിലനിര്‍ത്തിയാല്‍ മാത്രമേ ലോകം യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും സമാധാനത്തിലും നിലനില്‍ക്കുകയുള്ളൂ. മതമേധാവിത്വവാദം ബഹുസ്വരതയെ തകര്‍ക്കും.

പ്രൊഫസര്‍ എ.പി സുബൈര്‍ തലശ്ശേരി, ഡോ: പി. മുഹമ്മദ് സൈദ്, ശിവഗിരി മഠം സ്വാമി അസ്പര്‍ശാനന്ദന്‍, സ്വാമിനി ജ്യോതിര്‍മയീ ദേവി, ഗ്രന്ഥകാരന്‍ സി. എച്ച് മുസ്തഫ മൗലവി പ്രസംഗിച്ചു. സോനാ സ്വാഗതവും ആഷാ മണപ്പാട്ട് നന്ദിയും രേഖപ്പെടുത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img