Thursday, June 19, 2025

ജീവിത ശൈലി മാറ്റം രുചികള്‍ക്കൊപ്പം അഭിരുചികളെയും
ബാധിച്ചു : പി. സുരേന്ദ്രന്‍

Must Read

നിലന്പൂര്‍: ജീവിതത്തോടുള്ള ആര്‍ത്തിയും ആഡംബരക്കൊതികളും ആധുനിക മനുഷ്യരുടെ രുചികളെ മാത്രമല്ല അഭിരുചികളെയും മാറ്റി മറിച്ചിരിക്കുകയാണെന്ന് എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍. ഈ ദുര്യോഗം കൊണ്ടാണ് വായന കുറയുന്നത്. പുസ്തക ശാലകളില്‍ കയറുന്നതിനു പകരം കുഴിമന്തി ഹോട്ടലുകളുടെ കവാടത്തിലെ ക്യു ആണ് വര്‍ധിക്കുന്നത്. മനുഷ്യത്വത്തെ തിരിച്ചറിഞ്ഞു കൂടാത്ത, സംസ്‌കാരം കുറഞ്ഞ ഒരു തലമുറയെയാരിക്കും ഈ നിലപാടുകള്‍ നമുക്ക് തിരിച്ചേല്പിക്കുകയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

അരിപ്പമല പുസ്തകത്തിന്റെ പ്രകാശനം പി. സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു.

പ്രവാസി എഴുത്തുകാരന്‍ മുഹമ്മദ് നജാത്തിയുടെ മൂന്നാമതു പുസ്തകമായ അരിപ്പമല പ്രകാശനം ചെയ്ത് , പുള്ളി സി പി ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. എഴുത്തുകാരന്‍ കുഞ്ഞുമുഹമ്മദ് അഞ്ചച്ചവിടി, സുരേന്ദ്രനില്‍ നിന്ന് പുസ്തകം സ്വീകരിച്ചു. നജാത്തിക്കുള്ള ജന്മനാടിന്റെ ആദരവ്, കരുളായി പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ അഞ്ചേരിയന്‍ നിര്‍വ്വഹിച്ചു. വിവാ ചലഞ്ചര്‍ ക്ലബ്ബിന്റെയും സഹപാഠികളുടയും ഉപഹാരങ്ങളും പുസ്തക രചയിതാവ് സ്വീകരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ടി. സുരേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഹാജിര്‍ കരുളായി പുസ്തക പരിചയം നടത്തി.
നോര്‍ക്ക ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ്, സഊദി ന്യൂ നാഷണല്‍ പബ്ലിഷേഴ്‌സ് ഡയറക്ടര്‍ ടി. പി. എം ഫസല്‍, കൊണ്ടോട്ടി ഗവ: കോളജ് പ്രിന്‍സിപ്പല്‍ ഡോ: അബ്ദുല്‍ സലാം, പി. ബാലകൃഷ്ണന്‍, മുജീബ് റഹ് മാന്‍, കെ.പി ഷറഫുദ്ദീന്‍, ടി.പി ഹൈദറാലി, ടി. എച്ച് സബാഹ് മാസ്റ്റര്‍ സംസാരിച്ചു. മുഹമ്മദ് നജാത്തി മറുപടി പ്രസംഗം നടത്തി. ഫസല്‍ സലീം, മാനു, പി.കെ സഹദ്, ഷെബീറലി എന്നിവര്‍ നേതൃത്വം നല്‍കി. നാസര്‍ കക്കോടന്‍ സ്വാഗതവും പി. കെ ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഗാന സന്ധ്യ അരങ്ങേറി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img