തിരുവനന്തപുരം: രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ദേശീയ സാമ്പിള്‍ സര്‍വേ ഓര്ഗനൈസേഷന് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഇത് കേരളത്തിന് അഭിമാനാര്‍ഹമാണെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലാണ്. അതുകൊണ്ടാണ് ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി കൂട്ടുന്നതെന്നും ബാലഗോപാല്‍ ആരോപിച്ചു.
സംസ്ഥാനത്തെ സംരംഭകരെ സഹായിക്കുന്ന നിലപാടാണ് കെഎഫ്സിയുടേതെനന്നും ധനമന്ത്രി പറഞ്ഞു. പലിശ പരമാവധി കുറച്ചാണ് വായ്പ നല്‍കുന്നത്. തൊഴില്‍ സംരംഭകരെയും വ്യവസായികളെയും സഹായിക്കുന്ന നിലപാടാണ് കെഎഫ്സി തുടരുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു. കെഎഫ്സി എംപ്ലോയീസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി.