മംഗളൂരു:ഇഡ്ഢലിയും സാമ്പാറും ചട്ടിണിയും തല്‍ക്ഷണം വിളമ്പാന്‍ കഴിയുന്ന സാങ്കേതിക വിദ്യ മൈസൂറുവിലെ കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സി.എഫ്.ടി.ആര്.ഐ)വികസിപ്പിച്ചു.ഹിമ കാപ്പി, പഴം നുറുക്കല്‍ യന്ത്രം എന്നീ നൂതന കണ്ടുപിടിത്തങ്ങളുമുണ്ട്.
ഇന്‍സ്റ്റന്റ് ഇഡ്ഢലി, സാമ്പാര്‍,ചട്ടിണി പൊടി എന്നിവ വെവ്വേറെ പാക്കറ്റുകളില്‍ അടച്ചു.തിളച്ച വെള്ളത്തില്‍ പൊടിയിട്ടാന്‍ സാമ്പാര്‍ റെഡി.അതില്‍ മുക്കുകയോ മേലെ ഒഴിക്കുകയോ ചെയ്താല്‍ ഇഡ്ഡലി രുചിയോടെ തിന്നാം.ചട്ടിണി ലായനി,ഖര രൂപങ്ങളില്‍ ഉപയോഗിക്കാം.
കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്,ശോഭ കാറന്ത്ലാജെ എന്നിവര്‍ ചേര്‍ന്ന് ഗവേഷണ കേന്ദ്രത്തില്‍ ഉല്പന്നങ്ങള് വിപണിയില്‍ ഇറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഡയറക്ടര്‍ ശ്രീദേവി എ.സിങ് ഗവേഷണ നേട്ടങ്ങള്‍ വിശദീകരിച്ചു.
ഊര്‍ജ്ജദായകവും ഔഷധ ഗുണമുള്ളതുമാണ് ചോക്ലേറ്റ്,വാനില രുചികളില്‍ തയ്യാര്‍ ചെയ്ത കോള്‍ഡ് കോഫി.
പഴങ്ങള്‍ നുറുക്കുന്ന ആധുനിക യന്ത്രം വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ആവശ്യക്കാര്‍ ഏറെയുള്ള ഉല്പന്നമാണ്.
സൂപ്പി വാണിമേല്‍