കോഴിക്കോട്: പത്രാധിപരും ഗ്രന്ഥകാരനുമായ പി.വി.കെ നെടുങ്ങാടിയുടെ ഓര്‍മ്മക്കായി വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മാതൃഭൂമി സബ് എഡിറ്റര്‍ ആഷിക് കൃഷ്ണന് അര്‍ഹനായി. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രഫ. ഉണ്ണികൃഷ്ണന് ശ്രീശൈലം, പത്രപ്രവര്‍ത്തകരായ ടി. വിജയന്, കാവാലം ശശികുമാര്‍ എന്നിവരാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്.
മാതൃഭൂമിയില്‍ ഔഷധനിര്‍മാണ മേഖലയെപ്പറ്റി എഴുതിയ ഫീച്ചറുകളും പഠനകുറിപ്പുകളും മുന്‍നിര്‍ത്തിയാണ് ആഷിക്കിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 27ന് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.