Sunday, June 22, 2025

പോലിസുകാരുടെ മരണകാരണം വൈദ്യുതാഘാതം; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

Must Read

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന്‍ പൊലീസ് ക്യാംപിലെ പൊലീസുകാര്‍ മരിച്ചത് ഷോക്കേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.സംഭവത്തില്‍ വയലുടമ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
മൃതദേഹം വയലില്‍ ഉപേക്ഷിച്ചത് സുരേഷാണെന്ന് പൊലീസ് പറഞ്ഞു. മരിച്ച പൊലീസുകാരുടെ ഫോണുകള്‍ എടുത്തുമാറ്റിയതും ഇദ്ദേഹമാണ്. സംഭവത്തില്‍ സുരേഷിന്റെ സുഹൃത്തും കസ്റ്റഡിയിലുണ്ട്. കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതി കെണി വെക്കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.ഹവീല്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്ബിന് സമീപത്തെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുതി കമ്പിയില്‍ നിന്ന് രണ്ടു പേരുടെ കൈക്ക് ഷോക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാത്രി മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു. പൊലീസുകാര്‍ വയലില്‍ പോയത് മീന്‍ പിടിക്കാനാണെന്ന് എസ്.പി പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ക്യാംപിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img