Friday, June 20, 2025

ബാര്‍ കൗണ്‍സില്‍ അഴിമതി കേസ്: പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Must Read

കൊച്ചി: ബാര്‍ കൗണ്‍സില്‍ അഴിമതി കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചിലാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിവച്ചു. സിബിഐ അന്വേഷിക്കുന്ന കേസിലാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. കേരള അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന് 7.5 കോടി തട്ടിയെടുത്തെന്ന പരാതിയിലാണ് സിബിഐ കേസെടുത്തത്. വ്യാജരേഖ ചമച്ചാണ് തുക തട്ടിയെടുത്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
നേരത്തെ വിജിലന്‍സ് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്. ബാര്‍ കൗണ്‍സില്‍ അക്കൗണ്ടന്റ് അടക്കം 8 പേരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. അഴിമതി,ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍.സ്റ്റാപുകള്‍ വിറ്റതിലും ക്രമക്കേട് നടത്തിയതായി ആരോപണമുണ്ട്. കേസില്‍ നേരത്തെ 4 പ്രതികളെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി ബാര്‍ അസോസിയേഷന്‍ മുന്‍ ഭാരവാഹി നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസ് സി ബി ഐ അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.
2009 മുതല്‍ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് ഫെല്‍ഫെയര്‍ ഫണ്ടില്‍ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെല്‍ഫെയര്‍ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതയായും ആരോപണമുണ്ട്. സംഭവത്തില്‍ ബാര്‍ കൗണ്‍സിലിലെ അക്കൗണ്ടന്റ് ചന്ദ്രന്‍, സാബു സക്കറിയ , തമിഴ്നാട് സ്വദേശി മുത്തു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img