Friday, June 20, 2025

വിപണിയില്‍ സ്മാര്‍ട്ട് തരംഗം തീര്‍ത്ത് ടിസിഎല്‍

Must Read

ദുബൈ: ആഗോള ബ്രാന്‍ഡില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന എല്‍സിഡി ടിവി ബ്രാന്‍ഡും ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് മേഖലയിലെ മുന്‍നിരയിലുള്ളതുമായ ടിസിഎല്‍ ഇലക്ട്രോണിക്സ് പുതിയ സി സീരീസ് ടിവി ലൈനപ്പും ഗൃഹോപകരണങ്ങളും മിഡില്‍
ഈസ്റ്റ് ആന്റ് ആഫ്രിക്ക വിപണിയില്‍ അവതരിപ്പിച്ചു.
160ലധികം രാജ്യങ്ങളിലും മേഖലകളിലും സാന്നിധ്യമുള്ള സാങ്കേതിക ബ്രാന്‍ഡ് എന്ന നിലയില്‍, ആഗോള തലത്തില്‍ ഏകദേശം 300 ദശലക്ഷം ഉപയോക്താക്കളാണ് ടിസിഎല്‍ ഉല്‍പന്നങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

ടിസിഎല്‍ ടിവിയുടെ വിപണി വിഹിതം 2021ല്‍ 24.6 ദശലക്ഷം യൂണിറ്റ് എല്‍സിഡി ടിവി ഷിപ്പ്മെന്റും ആന്‍ഡ്രോയ്ഡ് ഒഎസ് സ്മാര്‍ട്ട് ടിവി ബ്രാന്‍ഡുമായി 11.5 ശതമാനം വര്‍ധിച്ചിരിക്കുന്നു.

ഒംഡിയ ടിവി ഡിസൈനും ഫീച്ചര്‍ ട്രാക്കറും സജ്ജമാക്കുന്ന ഒഡിയ ട്രാക്കര്‍ പ്രകാരം യഥാക്രമം 53.8 ശതമാനവും 50.5 ശതമാനവും വര്‍ഷം തോറും വര്‍ധിച്ചുകൊണ്ട് ക്യുഎല്‍ഇഡി ടിവികളും മിനി എല്‍ഇഡി ടിവികളും ഉപയോഗിച്ച് 2022ലെ ആദ്യ മൂന്നു മാസങ്ങള്‍ക്കിടെ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് ഒഎസ് സ്മാര്‍ട്ട് ടിവി ബ്രാന്‍ഡായി മിഡ്-ടു-ഹൈ-എന്‍ഡ് സ്മാര്‍ട്ട് സ്‌ക്രീന്‍ വില്‍പ്പനയിലും ടിസിഎല്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു.

‘മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഉപയോക്താക്കള്‍ക്ക് പ്രീമിയം ഹോം തിയറ്റര്‍ അനുഭവം വാഗ്ദാനം ചെയ്യുന്ന ടിസിഎല്ലിന്റെ ഏറ്റവും പുതിയ തലമുറ മിനി എല്‍ഇഡി, ക്യുഎല്‍ഇഡി സി സീരീസ് ടിവികള്‍ അവതരിപ്പിക്കാനാകുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ -ടിസിഎല്‍ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക ജനറല്‍ മാനേജര്‍ സണ്ണി യാങ് പറഞ്ഞു.

അസാധാരണവും മികവുറ്റതുമായ ഓഡിയോ, വിഷ്വല്‍ അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ടിസിഎല്‍ ഏറ്റവും പുതിയ ടിവി സെറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്’.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നവ ശ്രേണിയിലുള്ള ഗൃഹോപകരണങ്ങളും എയര്‍ കണ്ടീഷണറുകളും ദൈനംദിന ജീവിതത്തെ പ്രചോദിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടിസിഎലിന്റെ മിനി എല്‍ഇഡി 4കെ ടിവി സി935, സി835 എന്നിവ ലോക്കല്‍ ഡിമ്മിംഗ് സോണുകളുടെ എണ്ണം 1920 വരെ വര്‍ധിപ്പിച്ചു കൊണ്ട് ശക്തമായ ഇമേജറിയുടെ തലം ഉയര്‍ത്തുന്നു. കൂടാതെ, ശ്രദ്ധേയമായ ദൃശ്യ തീവ്രത കൈവരിക്കാനും ക്യുഎല്‍ഇഡി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബില്യണിലധികം നിറങ്ങള്‍ കാണിക്കുന്നതിനും ശേഷിയുണ്ട്
സി സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ സാധ്യമായ ഏറ്റവും മികച്ച കണ്‍സോള്‍ ഗെയിമിംഗ് അനുഭവത്തിനായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്.

ഗൂഗിള്‍ ടിവിയ്ക്കൊപ്പം സമഗ്രമായ വിനോദ അനുഭവവും അസാധാരണമായ വീഡിയോ ഗെയിമിംഗ് പ്രകടനവും നല്‍കുന്നതിനാണ് മികച്ച ക്യുഎല്‍ഇഡി 4കെ വിനോദ കേന്ദ്രമെന്ന നിലയില്‍ സി735യും സി635യും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആ ലൈനപ്പ് ടിവികള്‍ യുഎഇയിലും മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളിലും ഉടന്‍ ലഭ്യമാകും.

ഫ്രഷ് എന്‍ എയര്‍കണ്ടീഷണര്‍, സിഇഎസ് 2022 ഇന്നൊവേഷന്‍ അവാര്‍ഡ് നേടിയ സ്വീവ സീരീസ് റോബോട്ട് വാക്വം ക്ലീനര്‍, ബ്രീവ സീരീസ് എയര്‍ പ്യൂരിഫയറുകള്‍, പി2 സീരീസ് ഓട്ടോ-ഡോസ് വാഷിംഗ് മെഷീനുകള്‍, ‘
ടിസിഎല്‍ ഹോം ആപ്പ് വഴി വിദൂരമായും ബുദ്ധിപരമായും നിയന്ത്രിക്കാന്‍ കഴിയുന്ന ചെറിയ വീട്ടുപകരണങ്ങളായ
ഇന്റലിജന്റ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്സിന്റെ ഏറ്റവും പുതിയ ശ്രേണി തുടങ്ങിയ ഏറ്റവും ആധുനിക ഗൃഹോപകരണങ്ങളും ടിസിഎല്‍ ദുബൈ ഗ്രാന്‍സ് ഹയാത്ത് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.

”2021-ല്‍ എംഇഎയില്‍ ടിസിഎല്‍ അതിന്റെ സാന്നിധ്യം ഗണ്യമായി വിപുലീകരിച്ചു. സൗദി അറേബ്യയില്‍ ഞങ്ങളുടെ മൂന്നാം സ്ഥാനം ഉറപ്പിക്കുകയും ഭൂരിഭാഗം എംഇഎ വിപണികളിലും ഗണ്യമായ വിപണി വിഹിതം നേടുകയും ചെയ്തു. ഞങ്ങള്‍ നിലവില്‍ യുഎഇയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നു’ -ടിസിഎല്‍ എംഇഎയുടെ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് മിന്‍ഹാജുദ്ദീന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img