കോഴിക്കോട് : എയിംസ് കിനാലൂരില്‍ സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ശക്തമായ ഇടപെടല്‍ നടത്തണമെന്ന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. എല്ലാ വികസനവും കേന്ദ്ര ആവിഷ്കൃത പദ്ധതികളും തിരുവനന്തപുരത്തും കൊച്ചിയിലും വേണമെന്ന നിര്‍ബന്ധം ബന്ധപ്പെട്ടവര്‍ ഒഴിവാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കിനാലൂരില്‍ പ്രാഥമിക പഠനം നടത്തി സര്‍ക്കാര്‍ സ്ഥലലഭ്യതയും എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉണ്ട് എന്നതിനാലാണ് കേരള സര്‍ക്കാര്‍ ഏറ്റവും അനുയോജ്യമായ കിനാലൂര്‍ ശുപാര്‍ശ ചെയ്തു തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിവരുന്നത്. വികസനകാര്യത്തില്‍ കേരളം കക്ഷി രാഷ്ട്രീയത്തിന് അതീതമായി അയല്‍ സംസ്ഥാനങ്ങളുടെ മാതൃകയില്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് സി.ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ജോയ് ജോസഫ് കെ, കെ. എന്‍. ചന്ദ്രന്, കെ.എ. മൊയ്തീന്‍കുട്ടി, ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പന്, സെക്രട്ടറിമാരായ പി. ഐ. അജയന്, കുന്നോത്ത് അബൂബക്കര്‍, ഖജാന്‍ജി എം.വി. കുഞ്ഞാമു, കെ. പി. ബേബി, സി. വി. ജോസി, റിയാസ് നരോത്ത് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി പി.ഐ അജയന് സ്വാഗതവും സി.സി. മനോജ് നന്ദിയും പറഞ്ഞു.