കോഴിക്കോട്:എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ചേവായൂര്‍ സിജിയില്‍ ആരംഭിച്ച ത്രിദിന ക്യാമ്പ് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു. ‘സിജി’ യിലൂടെ ലഭിച്ച നൈപുണ്യ വികസന പ്രചോദനങ്ങള്‍ അദ്ധ്യാപന,പൊതുപ്രവര്‍ത്തന, സന്നദ്ധ സേവന മേഖലകളില്‍ മുതല്‍ക്കൂട്ടായെന്ന് അവര്‍ പറഞ്ഞു.
അന്‍ഷാദ് കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റര്‍ അനസ് ബിജു,യൂസുഫ്, അബ്ദുസ്സലാം കൊടിയത്തൂര്‍,ടി.എ.സാബിറ
എന്നിവര്‍ പ്രസംഗിച്ചു.