ഷാര്‍ജ: ഭ്രാന്തന്‍ ആശയങ്ങളും നടക്കാത്ത സ്വപ്നങ്ങളുമാണോ നിങ്ങളുടെ മനസ്സിലുള്ളത്? എങ്കില്‍ എഴുത്തിന്റെ വഴി നിങ്ങള്‍ക്ക് മാത്രം അവകാശപെട്ടതാണെന്ന് കുട്ടികളോട് പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി ക്ലെയര്‍ ലെഗ്രാന്‍ഡ്. എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലില്‍ കുട്ടികളോട് സംവദിക്കുകയായിരുന്ന അവര്‍.
16 വര്‍ഷത്തെ പരിശ്രമത്തിനും പരാജയത്തിനും ശേഷം 2018 ലാണ് തന്റെ ആദ്യ കൃതിയായ ഫ്യൂറി ബോണ്‍ ക്ലെയര്‍ ലെഗ്രാന്‍ഡ് പ്രസിദ്ധീകരിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരിയായ ക്ലെയര്‍ ലെഗ്രാന്‍ഡ് 11 നോവലുകളുടെ രചയിതാവാണ് അവര്‍.

തന്റെ എഴുത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ദിവാസ്വപ്നങ്ങളാണ്.
വളര്‍ന്നു വരുന്ന എഴുത്തുകാര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന എഴുത്തിന്റെ വിവിധ വശങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികളോട് അവര്‍ സംസാരിച്ചു. തങ്ങളുടെ ശബ്ദത്തിന് മൂല്യമുണ്ടെന്ന് തിരിച്ചറിയണം. ദിവാസ്വപ്നമെന്നുളളത് പ്രധാനമാണ്. നിങ്ങളുടെ ഇഷ്ടങ്ങളെ ഉപേക്ഷിക്കരുതെന്നും അവര്‍ കുട്ടികളോട് പറഞ്ഞു.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമ്പോഴാണ് നമ്മള്‍ സജീവമാകുന്നത്. തന്റെ ശബ്ദത്തിന്റെ മൂല്യത്തിലും ദിവാസ്വപ്നങ്ങളുടെയും ഭാവനയുടെയും സര്‍ഗ്ഗാത്മകതയുടെയും ശക്തിയിലും ഞാന്‍ വിശ്വസിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ കഥാപാത്രങ്ങളുണ്ടാവുകയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.