കാരന്തൂര്‍: കായിക താരങ്ങളുടെ മുഖ്യഗുണം സമര്പ്പണമാവണമെന്ന് പ്രമുഖ സ്പോര്‍ട്സ് ലേഖകനും ചന്ദ്രിക ദിനപത്രം പത്രാധിപരുമായ കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു. കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സ് വോളിബാള്‍ പരിശീലന ക്യാമ്പ് സന്ദര്‍ശിച്ച് കളിക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐ.എം. വിജയന്, ജിമ്മിജോര്‍ജ്, സച്ചിന് തെണ്ടുല്‍കര്‍, മെസ്സി തുടങ്ങിയ കായിക പ്രതിഭകളുടെ ജീവിതം മാതൃകയാക്കി മാതാപിതാക്കളോടും സമൂഹത്തിനോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പാറ്റേണ്‍ സ്പോര്‍ട്സ് പ്രസിഡന്റ് എ. മൂസഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.യൂസഫ്, ഷകീബ് കൊളക്കാടന്‍, പി. കോയമാസ്റ്റര്‍, കുന്ദമംഗലം പ്രസ്സ് ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂര്‍,ടി.പി. നിധീഷ്, അഞ്ജിത ചന്ദ്രന്, അര്ജുന് ദേവ് തുടങ്ങിയവര്‍ സംസാരിച്ചു. ഡെവലപ്പ്മെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നാസര്‍ കാരന്തൂര്‍ സ്വാഗതവും ഖജാഞ്ചി പി. ഹസന് ഹാജി നന്ദിയും പറഞ്ഞു.