Friday, June 20, 2025

തൃക്കാക്കര തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ശ്രീനിജനെ മുറിയില്‍ പൂട്ടിയിടണം സാബു എം. ജേക്കബ്

Must Read

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പി.വി ശ്രീനിജന്‍ എം.എല്‍.എയെ മുറിക്കുള്ളില്‍ പൂട്ടിയിടണമെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനായ ശ്രീനിജനെ അവിടെ നിന്ന് അടിച്ചു പുറത്താക്കിയതാണ്. എറണാകുളം ജില്ലയില്‍ കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനീജന്‍ പോവുകയുള്ളൂവെന്നും സാബു എം. ജേക്കബ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അദ്ദേഹത്തെ പാര്‍ട്ടി നിയന്ത്രിക്കണം. പാര്‍ട്ടി അച്ചടക്ക ലംഘനമാണ് ശ്രീനിജന്‍ നടത്തുന്നത്. നിയന്ത്രിക്കാന്‍ ആളില്ലാത്തതാണ് അദ്ദേഹത്തിന്റെ പ്രശ്നം. ട്വന്റി20 യില്‍ ആയിരുന്നുവെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം പാര്‍ട്ടിക്ക് പുറത്ത് പോയിട്ടുണ്ടാവുമായിരുന്നുവെന്നും സാബു എം ജേക്കബ് പറഞ്ഞു.
തൃക്കാക്കരയില്‍ ട്വന്റി20 യുടെ വോട്ട് ഇടതുമുന്നണിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്ത് സാബു എം. ജേക്കബിനെ കളിയാക്കിക്കൊണ്ടുള്ള പി.വി ശ്രീനിജന്റെ കുന്നംകുളം മാപ്പ് പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്തും വിളിച്ചുപറയുന്ന എം.എല്‍.എയെ നിയന്ത്രിക്കണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img