തിരുവനന്തപുരം:സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തു വച്ച് കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ പ്രതികളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഗണേഷ്കുമാറിന്റെ പിഎ പ്രദീപ്കുമാറിനും ഗണേഷിന്റെ ബന്ധു ശരണ്യ മനോജിനും സിബിഐ ചോദ്യം ചെയ്യലിനു നോട്ടിസ് അയച്ചു.
കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കിയതിനു പിന്നില്‍ ഗണേഷ് കുമാറെന്ന് ആരോപണമുണ്ടായിരുന്നു. യുഡിഎഫ് നേതാക്കളെ സോളാര്‍ കേസില്‍ കുടുക്കാന്‍ ശ്രമിച്ചതു ഗണേഷ് കുമാറാണെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാവു കൂടിയായ ശരണ്യ മനോജ് രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ് അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തത്.
ഉമ്മന്‍ചാണ്ടിക്കും പ്രമുഖര്‍ക്കും എതിരെ 25 പേജുള്ള കത്ത് സോളാര്‍ കേസിലെ പരാതിക്കാരി ജുഡീഷ്യല്‍ കമ്മിഷനു നല്‍കിയിരുന്നു. കേസില്‍ അറസ്റ്റിലായി പത്തനംതിട്ട ജയിലില്‍ കഴിഞ്ഞപ്പോള്‍ എഴുതിയ കത്ത് പിന്നീട് വിവാദമായി. എന്നാല്‍ ജയിലില്‍ വച്ച് എഴുതിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നതെന്നും പിന്നീട് 4 പേജ് കൂട്ടിച്ചേര്‍ത്തെന്നുമാണ് ആരോപണം.
ഉമ്മന്‍ചാണ്ടിയെ അടക്കം പ്രമുഖരെ പ്രതികളാക്കി രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ഗണേഷ്കുമാറിന്റെ അറിവോടെ പ്രദീപ്കുമാറും ശരണ്യ മനോജും കൊട്ടാരക്കര കേന്ദ്രീകരിച്ചു ഗൂഢാലോചന നടത്തിയെന്നും ഉമ്മന്‍ചാണ്ടിയുടേത് ഉള്‍പ്പെടെ പേരുകള്‍ എഴുതിച്ചേര്‍ത്തുമെന്നുമായിരുന്നു ആരോപണം. കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു.