Friday, June 20, 2025

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇ പുതിയ പ്രസിഡന്റ്

Must Read

..രാജ്യത്തെ മൂന്നാമത് പ്രസിഡന്റായി ചുമതലയേല്‍ക്കും

അബൂദബി: യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്റെ പിന്‍ഗാമിയായാണ് 61 വയസുകാരനായ ശൈഖ് മുഹമ്മദ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. രാജ്യത്തെ മൂന്നാമത്തെ പ്രസിഡന്റാണ് അദ്ദേഹം. 2004 നവംബര്‍ മുതല്‍ അബുദബിയുടെ കിരീടാവകാശിയായ അദ്ദേഹം അബൂദബിയുടെ 17 മത് ഭരണാധികാരിയും രാജ്യത്തെ സായുധസേന ഉപ സൈന്യാധിപനുമാണ്.

രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദനങ്ങള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നമ്മുടെ രാജ്യത്തിന്റെ സംരക്ഷകനാണ് അദ്ദേഹം. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img