Friday, June 20, 2025

സ്പിരിറ്റ് കിട്ടാനില്ല: മദ്യവില കൂട്ടാനൊരുങ്ങി സര്‍ക്കാര്‍

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധനക്ക് കളമൊരുങ്ങുന്നു. മദ്യ വില കൂട്ടണമെന്ന മദ്യകമ്പനികളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തേക്കും. ജവാന്‍ മദ്യത്തിന്റെ വില കൂട്ടാതെ പിടിച്ച് നില്‍ക്കാനാകില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജവാന്‍ വില പത്ത് ശതമാനം കൂട്ടണമെന്നാണ് ബെവ്കോ ആവശ്യപ്പെടുന്നത്.

സ്പിരിറ്റ് വില കൂടിയതും സ്പിരിറ്റിന്റെ ലഭ്യത കുറവും മദ്യ നിര്‍മ്മാണ മേഖലക്ക് ചെറുതല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നാണ് മന്ത്രി എംവി ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍ മദ്യ വില കൂട്ടുന്നതിനെ കുറിച്ച് നയപരമായ തീരുമാനം ഒന്നും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മന്ത്രി വിശദീകരിക്കുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം മദ്യ വില വര്‍ഗദ്ധനയില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന

ബിവറേജസ് കോര്‍പറേഷന്‍ നിലവില്‍ നഷ്ടത്തിലാണ്. ഒരു ലിറ്റര്‍ ജവാന് ഇപ്പോള്‍ 600 രൂപയാണ് വില. ഇത് പത്ത് ശതമാനമെങ്കിലും കൂട്ടണമെന്നാണ് ബെവ്കോയുടെ ആവശ്യം. ലിറ്റര്‍ വില 57 രൂപയുണ്ടായിരുന്ന സ്പിരിറ്റ് ഇപ്പോള്‍ 68 രൂപയായി. നിര്‍മ്മാണ ചെലവും കൂടി. ഇതെല്ലാം കണക്കിലെടുത്ത് ജവാന്റെ വില കൂട്ടണമെന്നാണ് എംഡിയുടെ ആവശ്യം.

കുറഞ്ഞ വിലക്കുള്ള മദ്യം ഇപ്പോള്‍ ബെവ്ക്കോ ഔട്ട് ലെറ്റുകളില്‍ വില്‍പ്പനക്ക് എത്തുന്നില്ല. സ്പിരിറ്റ് വില കൂടിയത് ചൂണ്ടിക്കാട്ടിയാണ് കുറഞ്ഞ വിലക്കുള്ള മദ്യത്തിന്റെ വിതരണം കരാര്‍ കമ്പനികള്‍ നിര്‍ത്തി വച്ചത്. സ്പിരിറ്റ് വില ക്രമാതീതമായി കൂടിയത് കാരണം സര്‍ക്കാര്‍ ഡിസ്റ്റിലറി തന്നെ പ്രതിസന്ധിയലാണെന്നിരിക്കെ വില കൂട്ടണമെന്ന സ്വകാര്യ മദ്യ കമ്പനികളുടെ ആവശ്യവും സര്‍ക്കാരിന് പരിഗണിക്കേണ്ടി വരും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img