Friday, June 20, 2025

പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് കെനിയ സ്വദേശി അന്ന ഖബാലെ ദുബക്ക്

Must Read

..രണ്ടു കോടിയോളം രൂപയാണ് സമ്മാനത്തുക

ദുബൈ: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ദുബായില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഡോ. ആസാദ് മൂപ്പനാണ് വിജയിയെ പ്രഖ്യാപിച്ചത്.

184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്‌സുമാരുമായി മത്സരിച്ചാണ് അന്ന ഖബാലെ ദുബ വിജയിയായത്. അവാര്‍ഡിന്റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 ഫൈനലിസ്റ്റുകളെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകകളിലൊന്നായ 250,000 യുഎസ് ഡോളര്‍ ജേതാവിന് സമ്മാനിക്കുന്ന ഈ അവാര്‍ഡ്, ആരോഗ്യ പരിചരണ രംഗത്തെ മികച്ച സംഭാനകള്‍ക്കുള്ള സുപ്രധാന അവാര്‍ഡുകളിലൊന്നാണ്.

ലോകമെമ്പാടുമുള്ള ആരോഗ്യ പരിരക്ഷാ സംവിധാനത്തില്‍ നഴ്‌സുമാരുടെ സംഭാവനകളെ ആഘോഷിക്കുക എന്ന മഹത്തായ ലക്ഷ്യത്തെ പിന്തുണയയ്ക്കുകയാണ് അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്.

ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും, എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും, ചീഫ് എക്‌സിക്യൂട്ടീവുമായ ഹിസ് ഹൈനസ് ഷൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അവാര്‍ഡ് സമ്മാനിച്ചു.

വിവിധ രാജ്യങ്ങളില്‍ ജോലി ചെയുന്ന 4 മലയാളി നഴ്സുമാരും അന്തിമ പട്ടികയിലിടം നേടിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img