Friday, June 20, 2025

മോദി മൂന്നാം അങ്കത്തിന്?

Must Read

ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാക്കാതെ വിശ്രമമില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ഗുജറാത്തിലെ ബറോച്ചിലെ ഒരു പൊതുപരിപാടിയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരിക്കല്‍ ഞാന്‍ ഒരു മുതിര്‍ന്ന നേതാവിനെ കണ്ടു. രാഷ്ട്രീയത്തില്‍ അദ്ദേഹം എന്റെ എതിരാളിയാണ്. പക്ഷേ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. രാജ്യം നിങ്ങളെ രണ്ടു തവണ പ്രധാമന്ത്രിയാക്കി. ഇനി എന്താണ് ചെയ്യാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരാള്‍ രണ്ടു തവണ പ്രധാനമന്ത്രിയായാല്‍ അയാള്‍ എല്ലാം നേടി എന്നാണ് അദ്ദേഹം കരുതിയിരുന്നത്’ പ്രധാനമന്ത്രി പറഞ്ഞു.
”മോദിയെ നിര്‍മിച്ചത് വ്യത്യസ്തമായ ഒന്നിനാലാണെന്ന് അദ്ദേഹത്തിനറിയില്ല. ഗുജറാത്ത് എന്ന ഭൂമിയാണ് മോദിയെ രൂപപ്പെടുത്തിയത്. ഇനി വിശ്രമിക്കണം എന്ന് ഞാന്‍ കരുതുന്നില്ല. സര്‍ക്കാര്‍ പദ്ധതികളുടെ 100 ശതമാനം പൂര്‍ത്തീരിക്കാതെ എനിക്ക് വിശ്രമമില്ല’ പ്രധാനമന്ത്രി വ്യക്തമാക്കി. 2014ല്‍ താന്‍ ആദ്യമായി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ പകുതിയോളം പേരും ശുചിമുറികള്‍, വാക്സിനേഷന്‍, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് 100 മൈല്‍ അകലെയായിരുന്നുവെന്ന് മോദി പറഞ്ഞു ‘ഞങ്ങള്‍ അധികാരത്തില്‍ വന്നതില്‍പ്പിന്നെ പല പദ്ധതികളും 100 ശതമാനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഞാന്‍ ഇവിടെ വന്നത് രാഷ്ട്രീയം കളിക്കാനല്ല. മറിച്ച് രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ്’-മോദി പറഞ്ഞു.
അതേസമയം, പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞ മുതിര്‍ന്ന നേതാവ് എന്‍.സി.പി നേതാവ് ശരത് പവാറാണെന്നാണ് സൂചന.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img