തിരുവനന്തപുരം: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 37,160 രൂപയും ഗ്രാമിന് 4,645 രൂപയുമായി. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 360 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില താഴ്ന്നത്. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപയില്‍ എത്തിയതാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില